Trending

സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി.



തിരുവനന്തപുരം വന്യമൃഗ ശല്യത്തിനെതിരെ, കസ്തുരിരംഗൻ റിപ്പോർട്ടിനെതിരെ , ജപ്തി ലേല നടപടികൾക്കെതിരെ, ഭൂമിയിലുള്ള അവകാശത്തിനായി , കൃഷി നാശത്തിന് മതിയായ ന്ഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യ വേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് നടത്തിയ സിക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി .

 നീതി നൽകാൻ സർക്കാർ തയ്യാറല്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്ന മുദ്രാവാക്യവുമായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള കർഷകർ നടത്തിയ സിക്രട്ടറിയേറ്റ് മാർച്ചിനു ശേഷം കർഷകർ നിയമ ലംഘന പ്രതിജഞയെടുത്തു.

 രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. വി.സി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ നാഷണൽ കോ ഓർഡിനേറ്റർ ശ്രീ ബിജു കെ.വി ഉൽഘാടനം ചെയ്തു. വി.ഫാം ചെയർമാൻ ജോയി കണ്ണം ചിറ നിയമ ലംഘന പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് സ്വാഗതം പറഞ്ഞു. അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ വിഷയാവതരണം നടത്തി. കേരളത്തിലെ മുപ്പതോളം കർഷക സംഘടനാ ഭാരവാഹികൾ ആശംസയർപ്പിച്ചു. നേരത്തേ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറു കണക്കിന് കർഷകർ പങ്കെടുത്തു.

Post a Comment

Previous Post Next Post