Trending

നിറം മാറ്റാം, ബോഡി ഘടന പരിഷ്കരിക്കാം; ഏഴുതരം വാഹന മോഡിഫിക്കേഷന് അനുമതി നല്‍കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വാഹനങ്ങളില്‍ ഏഴ് തരം മോഡിഫിക്കേഷനാണ് അംഗീകരിക്കാരം നൽകിയിട്ടുള്ളത്. ഏതൊരു രൂപമാറ്റത്തിനും എംവിഡിയുടെ അനുമതി വേണ്ടിവരും.

വാഹനത്തിന്‍റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്കരിക്കാം, അംഗീകൃത റിട്രോഫിറ്റ്മെന്‍റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റാം, പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാം, ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റാം.

റജിസ്റ്ററിങ് അതോറിറ്റികള്‍ നിർമാതാവിന്‍റെ സ്‌പെസിഫിക്കേഷനുകളുടെയും വാഹനത്തിന്‍റെ ടൈപ്പ് അപ്രൂവല്‍/പ്രോട്ടോടൈപ്പ് അപ്രൂവലിന്‍റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങള്‍ ആര്‍സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. ആർസി ബുക്കിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരുന്നതാണ്

Post a Comment

Previous Post Next Post