Trending

ഇ.എസ്.എ. കരട് വിജ്ഞാപനം: അടിയന്തര ഭരണസമിതി യോഗം ചേർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത്‌



പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത്‌ അടിയന്തര ഭരണസമിതി യോഗം ചേർന്നു. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കുക, പരിധി വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രമേയം പാസാക്കി.

വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റണം.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കണം. പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. 
തുടർനടപടികളുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 4, 5 തിയതികളിൽ 14 വാർഡുകളിലും പ്രത്യേക ഗ്രാമസഭ വിളിച്ചുചേർക്കും. 

വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post