Trending

കക്കയം മേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനങ്ങൾക്കും വളർച്ചക്കും സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ വി ടി സൂരജ്.

കേരള ഹൈഡൽ ടൂറിസം സെന്റർ കക്കയം യൂണിറ്റിൽ നടത്തിയ സന്ദർശനത്തിന് ശേഷം നടന്ന മീറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്.


കക്കയം മുതൽ ഡാം സൈറ്റ് വരെയുള്ള റോഡിന്റെ ശോചനീയാവസ്‌ഥ മാറ്റി വിനോദ സഞ്ചാരികൾക്കുൾപ്പടെ ഏറെ പ്രയോജനം ലഭിക്കുന്ന രീതിയിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥ തലത്തിൽ മീറ്റിംഗ് നടത്തി തീരുമാനം കൈക്കൊള്ളുമെന്നും ഹൈഡൽ ടൂറിസം പദ്ധതിയുടെ മുന്നേറ്റത്തിനായി വൈദ്യുതി, ടൂറിസം വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ കാര്യങ്ങൾ അടിയന്തിരമായി അറിയിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ വിനോദ സഞ്ചാരികൾക്ക് ആകർഷകമായ രീതിയിൽ സെന്ററിനെ മാറ്റുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡണ്ട് OK അമ്മദ്, ഹൈഡൽ ടൂറിസം സെന്റർ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീറാം കെ കെ, സൈറ്റ് ഇൻ ചാർജ് ലെനീഷ് സി എം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post