വെള്ള, നീല റേഷൻ കാർഡുകൾക്കുള്ള അരി വിഹിതം അഞ്ച് കിലോവരെ വർധിപ്പിച്ചേക്കും. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിലവിലെ കുറഞ്ഞ വിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാൻ ഇതും സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ചില്ലറ റേഷൻ കടകളുടെ മിനിമം പ്രതിമാസ വിൽപ്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർധിപ്പിക്കുന്നതോടെ കമ്മിഷൻ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Tags:
latest