പ്രമുഖ പ്രവാസി എഴുത്തുകാരനും കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറുമായ എൻ.കെ. കുഞ്ഞമ്മദിന്റെ മണലും മണൽക്കാടും എന്ന പുസ്തകത്തിന്റെ പ്രകാശനം പഞ്ചായത്ത് ഹാളിൽ നടന്നു.
എഴുത്തുകാരൻ അശോകൻ ചരുവിൽ, കൊയിലാണ്ടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.കെ. സുമേഷിന് പുസ്തകം നൽകി പ്രകാശന കർമം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യാതിഥിയായിരുന്നു. ദീപ പി.എം. പുസ്തകം പരിചയപ്പെടുത്തി.
രണ്ടര പതിറ്റാണ്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള കുഞ്ഞമ്മദ് പ്രവാസ ലോകത്ത് കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് മണലും മണൽക്കാടും എന്ന പുസ്തകത്തിലുള്ളത്. ഐ ബുക്‌സാണ് 156 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ. വില: 250 രൂപ. 2 വർഷം മുൻപ് അത്തിക്കയുടെ പ്രവാസം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാ ശ്ശേരി, ബ്ലോക്ക് മെമ്പർമാരായ അരുൺ ജോസ്, ടി.സരുൺ, പഞ്ചായത്ത് മെമ്പർ അഡ്വ. വി.കെ. ഹസീന, ചെറുകഥാകൃത്ത് വി. പി.ഏലിയാസ്, കെ.ജെ. തോമസ്, ഷാജു കാരക്കട, വി.എസ്. ഹമീദ്, എ.കെ. പ്രേമൻ, അശോകൻ കുറുങ്ങോട്ട്, ജോസ് ചെരിയൻ, ഷാജു പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു. അരുൺ കെ.ജി. സ്വാഗതവും ഒ. ഗോപിനാഥൻ മാസ്റ്റർ നന്ദിയും പറഞ്ഞു.