Trending

ബുഷ്‌റാ ലനാ മീലാദ് ഫെസ്റ്റ് സമാപിച്ചു



കൂരാച്ചുണ്ട്: അത്തിയോടി മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബുഷ്റാ ലനാ മീലാദ് ഫെസ്റ്റ് സമാപിച്ചു. സ്വദർ മുഅല്ലിം യൂസുഫ് മുസ്‌ലിയാർ ഖബ്ർ സിയാറത്തിന് നേതൃത്വം നൽകി. മദ്റസ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ദഫ് സ്കൗട്ട് പരേഡ് പ്രദർശനങ്ങൾ പൊതുസമ്മേളനം തുടങ്ങിയവ നടന്നു. പൊതുസമ്മേളനം ഇബ്‌റാഹീം ഹാജിയുടെ അധ്യക്ഷതയിൽ എസ് എം എ ജില്ലാ സെക്രട്ടറി ശംസുദ്ധീൻ സഅദി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം പൊതു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയവരെ വേദിയിൽ ആദരിച്ചു. ഇബ്‌റാഹീം മുസ്‌ലിയാർ, മദ്റസ ജന. സെക്രട്ടറി മൊയ്തു ഹാജി, ട്രഷറർ അഷ്റഫ് എ കെ എസ്, അബ്ദുൽ മജീദ് ഹാജി പി പി, അബ്ദുൽ ഹമീദ് കൊടുമയിൽ,നൗഷാദ് മുസ്‌ലിയാർ, ഖാലിദ് കൊല്ലിയിൽ, അജ്നാസ് സഅദി, സിറാജ് താഴത്തില്ലത്ത്, ഫായിസ് മുപ്പറ്റക്കുന്നുമ്മൽ, അമീൻ എ ടി, ഇയാസ് ടി എസ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post