കൂരാച്ചുണ്ട് പഞ്ചായത്ത് സെക്രട്ടറിയായി യാദവ് വിൽസൺ ചുമതലയേറ്റു. മുക്കം മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരംമുഴി സ്വദേശിയാണ്
29കാരനായ ഇദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ബൊക്കെ നൽകി സെക്രട്ടറിയെ സ്വീകരിച്ചു.
വടകര മണിയൂർ നവോദയ സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മുക്കം NITയിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി. ടെക് നേടി. തിരുവനന്തപുരത്ത് സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് ഇടയിൽ പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചു. 2 മാസം മുൻപ് ചേളന്നൂർ പഞ്ചായത്തിലായിരുന്നു ആദ്യത്തെ നിയമനം.
എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ വിത്സന്റെയും എക്സൈസ് ഉദ്യോഗസ്ഥയായ ലതമോളിന്റെയും 2 ആൺമക്കളിൽ മൂത്തയാളാണ് യാദവ്. സഹോദരൻ സൗരവ് സ്കോട്ട്ലൻഡിൽ MBA വിദ്യാർഥിയാണ്.