ഓരോ തെങ്ങിൽ നിന്നും വർഷംതോറും 500 തേങ്ങയോളം ഉൽപാദനം
ചക്കിട്ടപാറ • തെങ്ങുകൃഷിയിൽ നിന്നു മികച്ച വരുമാനമാ ണു ലഭിക്കുന്നതെന്നും കൃഷി ലാ ഭകരമാണെന്നും കേര കേസരി അവാർഡ് ജേതാവ് ചക്കിട്ടപാറ കാര്യാവിൽ കെ.കെ.സേവ്യർ (മാ മ്മച്ചൻ -74). ചക്കിട്ടപാറ പഞ്ചായ ത്തിൽ 4-ാം വാർഡിലെ പുഴി ത്തോട് ഒഴുകയിൽമുക്കിലെ മു ന്നര ഏക്കർ ഭൂമിയിലെ രണ്ടേ ക്കർ തെങ്ങിൻതോട്ടത്തിൽ 97 തെങ്ങുകളാണ് സേവ്യറിനുള്ള .
14-ാം വയസ്സിലാണ് കൃഷിയി ലേക്ക് ഇദ്ദേഹം ഇറങ്ങിയത്. റബർ മുറിച്ചുമാറ്റി കുറ്റ്യാടി തെങ്ങിൻ തൈകളാണ് കൃഷി ചെയ്തത്. ജലലഭ്യത കുറഞ്ഞ പ്രദേശമായതിനാൽ കടന്തറ പുഴ യിൽനിന്നു ജലം ചുമന്ന് കൊ ണ്ടുവന്ന് നനച്ചാണു സേവ്യറും ഭാര്യ ആലീസും മക്കളഉം ചേർന്ന് തെങ്ങുകൾ പരിപാലിച്ച് വളർ ത്തിയത്. 33 വർഷത്തോളം പഴ ക്കമുള്ള തെങ്ങുകളിൽനിന്നു മി കച്ച വിളവാണു ലഭിക്കുന്നത്. ഓരോ തെങ്ങിൽ നിന്നും വർഷം തോറും 500 തേങ്ങയോളം ഉൽ പാദനമുണ്ടെന്നു കർഷകൻ പറ ഞ്ഞു.
ഒന്നര ഏക്കറിൽ റബർ കൃഷി യുമുണ്ട്, കൂടാതെ കമുക്, കുരുമു ളക്, ഫലവൃഷങ്ങളും കൃഷിഭൂമി യെ സമൃദ്ധമാക്കുന്നുണ്ട്. ജൈവ വളമാണു പ്രയോഗിക്കുന്നത്. കൃ : ഷിയിടത്തിൽ കയ്യാല സ്ഥാപിച്ച് തടമൊരുക്കിയാണു വളപ്രയോ ഗം നടത്തുന്നത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാൽ കൃഷി യിടത്തിനു ചുറ്റും ജിഐ വേലി നിർമിച്ചിട്ടുണ്ട്. ചക്കിട്ടപാറ കൃഷി ഭവൻ ഉദ്യോഗസ്ഥരും പെരുവ ണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ നിർദേശ ങ്ങൾ നൽകിയിരുന്നതായും കേര കേസരി പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസി ഡൻ്റ് മോളി ആയിത്തമറ്റം, മെംബർ ജിനീഷ് കല്ലുംപുറത്ത് എന്നിവർ വീട്ടിലെത്തി അഭിനന്ദി ച്ചു. ഫോൺ: 9605062042.
കടപ്പാട്: ജോബി മാത്യു.