Trending

പൂനൂർ പുഴയിൽ മുങ്ങിപ്പോയ എകരൂൽ സ്വദേശിയെ കണ്ടെത്താൻ കഴിഞ്ഞില്ല

          

 പൂനൂർ: പൂനൂർ പുഴയിലെ കാവുള്ളപറമ്പ് കടവിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ബാലുശ്ശേരിക്ക് സമീപം ഏകരൂൽ സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പുഴയിൽ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

ഉടൻ തന്നെ വിവരമറിഞ്ഞ് നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും ഫയർഫോഴ്സും സംയുക്തമായി പുഴയിൽ ശക്തമായ തിരച്ചിൽ നടത്തിവരികയാണ്.

Post a Comment

Previous Post Next Post