Trending

പരിശീലന ക്ലാസ് സംഘടിപ്പിച്ചു


ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ 
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു. 
ടീം കമാൻഡർ കെ. രമേശ്‌, ഹെഡ് കോൺസ്റ്റബിൾ പ്രശോബ്, കോൺസ്റ്റബിൾമാരായ രഞ്ജിത്ത്, ജിനു, ശ്രീനിവാസ റാവു എന്നിവർ പരിശീലനം നയിച്ചു.

ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അപകടങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടുന്നതിനുള്ള മാർഗങ്ങൾ, പ്രാഥമിക ശുശ്രൂഷയുടെ അടിസ്ഥാനതത്ത്വങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട സുരക്ഷാനിർദേശങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഹെഡ്മിസ്ട്രസ് ഷൈനി അഗസ്റ്റിൻ, അധ്യാപകരായ ദീപ മാത്യു, ഐഷ ഇ. നജ്മ, വിദ്യാർത്ഥി പ്രതിനിധി വൈഗ ആർ. നായർ എന്നിവർ സംസാരിച്ചു. 8, 9 ക്ലാസുകളിലെ 88 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post