Trending

പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ലി​നെയാ​ണ് (38) മൈ​സൂ​രു​വി​ൽ നി​ന്ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് മോ​ചി​പ്പി​ച്ച​ത്..

മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണ് പു​ല്ലൂ​ക്ക​ര​യി​ലെ സു​ഹൈ​ൽ. ഇ​യാ​ൾ‌ ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ആ​ന്ധ്രാ പോ​ലീ​സും ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ൽ പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ത്മ​ജ് (25), വ​സീം (25), ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മേ​യ് 15ന് ​രാ​ത്രി 10.30നു ​കാ​റി​ൽ എ​ത്തി​യ സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി രാ​ത്രി​യി​ൽ വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി​നി​ന്ന​ത്. എ​ന്നാ​ൽ, കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ര​ച്ചി​ൽ നോ​ട്ടി​സും പു​റ​ത്തി​റ​ക്കി. ഇ​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി തി​രൂ​രി​ൽ വ​ച്ച് സു​ഹൈ​ലി​നെ പ​രി​ച​യ​പ്പെ​ട്ടു. ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സു​ഹൈ​ൽ പെ​ൺ​കു​ട്ടി​യെ കൊ​ള​വ​ല്ലൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള സു​ഹൈ​ൽ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യാ​ണി​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post