കൂരാച്ചുണ്ട് : പത്ര -ദൃശ്യ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ക്ഷേമ പദ്ധതികൾ വേണമെന്ന് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ പറഞ്ഞു. ഐആർഎംയൂ കൂരാച്ചുണ്ട് മേഖല കൺവെൻഷനും അംഗങ്ങൾക്കുള്ള യൂണിയൻ ഐഡി കാർഡ് വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ആശുപത്രികളിൽ ചികിത്സ ഇളവ് ലഭിക്കുന്നതിനും യൂണിയൻ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്നും സിനി ജിനോ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം എൻ കെ കുഞ്ഞമ്മദ്, യൂണിയൻ നേതാക്കളായ ദേവരാജ് കന്നാട്ടി, കെ ടി കെ റഷീദ്, നിസാം കക്കയം സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇൻ ചാർജ് സതീഷ് എ പി സ്വാഗതവും ബഷീർ കൊല്ലി നന്ദിയും പറഞ്ഞു. മേഖല ഭാരവാഹികളായി എൻ കെ കുഞ്ഞമ്മദ് പ്രസിഡന്റ്, എം എം മൊയ്‌തീൻ വൈസ് പ്രസിഡന്റ്, ബഷീർ കൊല്ലി സെക്രട്ടറി, തേജസ് കാട്ടുനിലത്ത് ജോയിന്റ് സെക്രട്ടറി, അസീസ് കെ ഖജൻജി എന്നിവരെ തെരെഞ്ഞെടുത്തു.
മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിന് ക്ഷേമ പദ്ധതികൾ വേണം: സിനി ജിനോ
byNews desk
•
0