Trending

വിദ്യാഭ്യാസ ലോൺ സെമിനാർ നടത്തി


കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി വിദ്യാഭ്യാസ ലോൺ സെമിനാർ നടത്തി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു 
കടലാശ്ശേരി അധ്യക്ഷത വഹിച്ചു. 

ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർ അനൂജ കെ., വനിതാ വികസന കോർപ്പറേഷൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ രശ്മി പി.സി, പിന്നാക്ക വികസന കോർപ്പറേഷൻ പ്രൊജക്റ്റ് ഓഫീസർ ഗോകുൽദാസ് കെ.പി, പട്ടികജാതി വികസന കോർപ്പറേഷൻ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ബീന ടി.ബി.എന്നിവർ ക്ലാസുകൾ നയിച്ചു. 

പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, 
പ്രിൻസിപ്പാൾ ഷാജി കുര്യൻ, അധ്യാപകൻ ഉല്ലാസ് ജോർജ്, ഷാരോൺ ബെന്നി ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post