ലക്ഷങ്ങളുടെ ബാങ്ക് ഇടപാട് നടന്നതായി പോലീസ്.
കൂരാച്ചുണ്ട് .. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ബാലുശ്ശേരി കരുമല സ്വദേശിനിയായ അധ്യാപിക വടകര പോലിസിൻ്റെ പിടിയിൽ
കരുമല സ്വദേശിനിയായ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാവ്യ (28) ആണ് അറസ്റ്റിലായത്.
വൻ ലഹരി മാഫിയ സംഘത്തിലെ പ്രധാന സാമ്പത്തിക കണ്ണിയായ ഇവർ നേരിട്ട് ലഹരി വിൽപ്പനയിൽ ഏർപ്പെട്ടിരുന്നില്ല. അകൗണ്ടിൽ പണം എത്തിയാൽ സംഘാങ്ങൾ വഴി ലഹരി ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വടകര കേന്ദ്രികരിച്ചു നടന്നു വന്ന ലഹരി പരിശോധനയുടെ ഭാഗമായി പിടിയിലായ ചിലരിൽ നിന്നു ലഭ്യമായ വിവരങ്ങളിൽ നിന്നാണ് പോലിസ് കാവ്യയുടെ അറസ്റ്റിലേക്ക് വഴി തെളിയിച്ച വിവരങ്ങൾ ലഭിച്ചത്, ഇവർക്ക് ഉന്നത ലഹരി മാഫിയാ സംഘങ്ങളുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ചും ,ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളെക്കുറിച്ചും വടകര പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കാവ്യ പേരാമ്പ്ര ബി.ആർ.സിക്കു കീഴിലുള്ള ഓട്ടിസം സെൻററിൽ ജോലി ചെയ്യുകയായിരുന്നു.
കായണ്ണ
ചെറുക്കാട് കാപ്പു മുക്കിൽ ആയിരുന്നു നേരത്തെ കാവ്യ താമസിച്ചിരുന്നത്