Trending

മലയോര മേഖലയിൽ വ്യാപകമോഷണം

 




മലയോര മേഖലയിൽ വ്യാപകമോഷണം.


കൂരാച്ചുണ്ട്: മലയോര മേഖലയിൽ മോഷണങ്ങൾ പെരുകുന്നു. ചകിട്ടപ്പാറ കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ചകിട്ട പാറ ടൗൺ, കുളത്തുവയൽ, കേളോത്തുവയൽ, നരിനട, കണ്ണാടിപാറ, ശങ്കരവയൽപ്രദേശങ്ങളിലാണ് വ്യാപകമായ രീതിയിൽ മോഷണങ്ങൾ നടക്കുന്നത്. അർധരാത്രികളിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ പലപ്പോഴും ഈ കള്ളൻമാർക്ക് അനുഗ്രഹമായി മാറുകയാണ്. പോലിസ് പരിശോധന നടക്കുന്ന രാത്രികളിൽ പലപ്പോഴും ഫുട്ബോൾ കളി കാണാൻ ഇറങ്ങുന്ന ആളുകളെ മറയാക്കി നടക്കുന്ന ഇത്തരം മോഷണങ്ങളിൽ കാമറ തെളിവുകൾ നശിപ്പിക്കുന്നതിലും ഈ ന്യജൻ കള്ളൻമാർ വിദ്ധ ഗ്ധരാണ്. ലഹരി ഇടപാടുകളിൽ സജീവമായിട്ടുള്ള സംഘങ്ങൾ തന്നെയാണ് ഇത്തരം മോഷണങ്ങളിൽ എന്നാണ് നാട്ടുകാരുടെയും നിലപാട്. കഴിഞ്ഞ ദിവസം ശങ്കര വയലിലെ ഒരു വീട്ടിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ട്ടപെട്ടതിലും പോലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.പ്രതികളെ പറ്റി വ്യക്തമായ സൂചനകൾ ലഭ്യമായതായും ഏതാനും ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലിസ് അധികാരികൾ പറയുന്നത്. രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ പെട്രോളിംഗ് ശക്തമാക്കണമെന്നും, പെരുവെണ്ണാമൂഴി - കൂരാച്ചുണ്ട് പോലിസ് സ്റ്റേഷൻ അതിർത്തിയായ മറു മണ്ണ്, നരി നട, കണ്ണാടി പാറ ഭാഗങ്ങളിൽ വർധിച്ചു വരുന്ന ലഹരി വിൽപ്പന സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


Post a Comment

Previous Post Next Post