Trending

നമ്പികുളം ടൂറിസം പദ്ധതി 2 മാസത്തിനകം തുറക്കും

കുരാച്ചുണ്ട് വർഷങ്ങളായി മുടങ്ങിക്കിടന്ന കാറ്റുള്ളമല നമ്പികു ളം ടുറിസം പദ്ധതി വിനോദ സഞ്ചാരികൾക്കായി 2 മാസത്തി നുള്ളിൽ തുറന്നു കൊടുക്കാൻ വി.ടി.സുരജ് എംഎൽഎ, പഞ്ചാ യത്ത് പ്രസിഡന്റ് സിനി ജിനോ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുമായി നട ത്തിയ ചർച്ചയിൽ തീരുമാനമാ യി. ജനപ്രതിനിധികളും ഉദ്യോഗ സ്‌ഥരും നമ്പികുളം ടൂറിസം മേഖല സന്ദർശിച്ചു. ടൂറിസം പദ്ധ തി പ്രവൃത്തി ഇഴയുന്നതായി ഒട്ടേറെ തവണ മലയാള മനോരമ വാർത്ത നൽകിയിരുന്നു.

നമ്പികുളത്ത് 1.84 ഏക്കർ ഭൂമി യിലാണ് ടൂറിസം വികസന പദ്ധ തി യാഥാർഥ്യമാകുന്നത്. ആദ്യ ഘട്ട പ്രവൃത്തിയിൽ വ്യൂ ടവർ, പാർക്കിങ് ഉൾപ്പെടെ പൂർത്തിയാ : ക്കി. രണ്ടാം ഘട്ടത്തിൽ ഫെൻസി

ങ്, ലാൻഡ്സ്കേപിങ്, കരിങ്കല്ല് ഭിത്തി നിർമാണം, കുട്ടികളുടെ പാർക്ക്, ശുചിമുറി, ഓഫിസ്, വെള്ളം, വൈദ്യുതി എന്നിവയാ ണ് ഉൾപ്പെടുത്തിയത്. ഈ പണി രണ്ട് മാസത്തിനുള്ളിൽ പൂർത്തി യാകും.

റോഡ് വികസനത്തിന് 8 മീറ്റർ ഭൂമി ലഭ്യമാക്കാൻ നടപടികളെ ക്കുറിച്ച് ചർച്ച ചെയ്തു. റോഡ് നവീകരണത്തിന് ഫണ്ട് അനുവ ദിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.

മെംബർ ബിന്ദു ആനിക്കാട്ട്, ഫിറ്റ് എൻജിനീയർ ഡെറിൻ, ജി ല്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്‌ടർ, പ്രദീപ് കുമാർ, കരാറുകാരൻ അനുരാഗ്, തോമസ് ആനിക്കാട്ട്, സുബിൻ കൊച്ചുവീട്ടിൽ, പോളി കാരക്കട, ഷാജു കൊച്ചുവീട്ടിൽ, ജോസ് കോട്ടക്കുന്നേൽ എന്നി വർ പങ്കെടുത്തു

Post a Comment

Previous Post Next Post