⏩ *സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?*
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും & സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവർക്ക് ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 25 മുതൽ ജൂലൈ 27ന് 1 മണി വരെ അപേക്ഷിക്കാവുന്നതാണ്.
⏩ *സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?*
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച് ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.
❌ *വിഭിന്ന ശേഷി വിഭാഗത്തിൽ(IED Admission) പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല. കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല.*
⏩ *മലബാർ മേഖലയിൽ പുതുതായി അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചുകളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു.*
Tags:
latest