Trending

വന്യമൃഗശല്യം കൊണ്ട് പൊറുതുമുട്ടി കർഷകർ.യോഗം വിളിച്ച് ശങ്കരവയൽ, പുളിവയൽ നിവാസികൾ.



കൂരാച്ചുണ്ട്: രൂക്ഷമായ പന്നി ശല്യത്താൻ വലഞ്ഞ് ശങ്കരവയൽ, കോയിപറമ്പ് ,പുളിവയൽപ്രദേശത്തെ കർഷകരും, നാട്ടുകാരും, വിദ്യാർത്ഥികളും കഴിഞ്ഞ മൂന്നു മാസം മുൻപ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൻ പഞ്ചായത്തും കി ഫയും പന്നികളെ ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവെച്ച് കൊന്നതിനു ശേഷം വീണ്ടും പന്നികളുടെ ശല്യത്താൽ വലയുകയാണ് കർഷകർ.പ്രധാനമായും കാടുവെട്ടാതെ കിടക്കുന്ന ഏക്കറ്കണക്കിന് കിടക്കുന്ന ഭൂമിയിലെ കാട് വെട്ടണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.അതു പോലെ ലൈസൻസ് ആവശ്യമുള്ള എല്ലാ കർഷകർക്കും തോക്കിന് ലൈസൻസ് നൽകണമെന്നും ഇന്ന് ശങ്കര വയലിൽ ചേർന്ന യോഗത്തിൽ കർഷകരും ,കർഷക പ്രതിനിധികളും, വാർഡ് മെമ്പർമാരും ആവശ്യപെട്ടു.
ശങ്കരവയൽ സമന്വയ ക്ലബിൽ വിളിച്ചു ചേർത്ത യോഗത്തിൽ ക്ഷേമകാര്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രണ്ടാം വാർഡ് മെമ്പർ എൻ.ജെ ആൻ സമ്മ, മുൻ വാർഡ് മെമ്പർ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ,കിഫ ജില്ലാ പ്രസിഡണ് മനോജ് കുബ്ലാനി, വൈസ് പ്രസിഡണ്ട് ബെന്നി ഇടത്തിൽ, ജിമ്മി വല്ലയിൽ, ജോർജ് പൊട്ടുകുളത്തിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.സിറിയക് പന്തം പ്ലാക്കൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post