Trending

താമരശ്ശേരി കേന്ദ്രീകരിച്ച് വൻ ലഹരി വ്യാപാരം, രാസ ലഹരി എത്തിക്കുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്. കരിയർമാരായി ലോറി ഡ്രൈവർമാർ.




താമരശ്ശേരി: താമരശ്ശേരി കേന്ദ്രീകരിച്ച് നടക്കുന്നത് വൻ രാസ ലഹരി വ്യാപാരം. മയക്കുമരുന്ന് എത്തിക്കുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന്. കരിയർമാരായി പ്രവർത്തിക്കുന്നത് ലോറി ഡ്രൈവർമാർ.ഒരു തവണ മയക്കുമരുന്ന് എത്തിക്കുന്നതിന് ലഭിക്കുന്ന പ്രതിഫലം 35000 രൂപ.

വ്യാപാരത്തിന് നേതൃത്വം നൽകുന്ന സംഘം താമരശ്ശേരി, ചെക്ക് പോസ്റ്റ് പരിസരം, ചുങ്കം, പൂനൂർ കൂടാതെ സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പുത്തൻകാറുകളിൽ വിലസുന്ന സംഘത്തിൽപ്പെട്ടവർ മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയായപ്പോൾ ചില പോലീസ് ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്യുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

ലോറികളിൽ എത്തിക്കുന്ന മയക്കുമരുന്ന് താമരശ്ശേരിയുടെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ വെച്ചാണ് സംഘം ഏറ്റുവാങ്ങുന്നത്, ഇവരിൽ നിന്നും വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചില്ലറ വിൽപ്പനക്കാർ കുറഞ്ഞ തൂക്കത്തിൽ "കല്ല് " എന്ന ഓമന പേരിൽ അറിയപ്പെടുന്ന MDMA ശേഖരിച്ച് അവരവരുടെ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നു.

ചുങ്കത്തു തന്നെ വിവിധ സ്ഥലങ്ങളിൽ കാറിൽ കറങ്ങുന്ന സംഘം തമ്പടിക്കുന്നുണ്ട്. വിദേശത്ത് അടക്കം ജയിൽവാസമനുഭവിച്ചവരാണ് സംഘത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post