കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾ കൃഷിഭവന്റെ സഹായത്തോടെ കരനെൽകൃഷി ആരംഭിച്ചു.
ആറാം വാർഡ് ഉദയം കുടുംബശ്രീ യൂണിറ്റിലെ നന്ദിനി ജെ.എൽ.ജി, ഒമ്പതാം വാർഡ് സാധു സംഗമം യൂണിറ്റിലെ സഫലം ജെ.എൽ.ജി എന്നിവയിലെ
അംഗങ്ങളാണ് കൃഷി നടത്തുന്നത്.
ചെയർപേഴ്സൺ സുനിത ജോബ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ രാജി പി. അധ്യക്ഷത വഹിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ മുഖ്യാതിഥിയായിരുന്നു.
സി.സി.ഡി.എസ് മെമ്പർമാരായ അനിത ജോൺസൺ, അഫ്സത്ത്, ഉഷ രവീന്ദ്രൻ, എ.ഡി.എസ് മെമ്പർ ജലജ, കൃഷി അസിസ്റ്റന്റുമാരായ ദൃശ്യ എം., പ്രബിത ടി.വി, അഗ്രി സി.ആർ.പി സഫിയ ജമാൽ, പെസ്റ്റ് സ്കൗട്ട് ഷൈജ എന്നിവർ സംസാരിച്ചു.