കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സോണി തോമസ് തേനമാക്കൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ റസീന യൂസഫ്, ബിന്ദു ആനിക്കാട്ട്, ഹെഡ്മാസ്റ്റർ ബിജു മാത്യു, എം.പി.ടി.എ പ്രസിഡന്റ് പ്രതിഭ, പി.ടി. എ. വൈസ് പ്രസിഡന്റ് അരുൺ, അധ്യാപക പ്രതിനിധി പ്രിൻസ് ആന്റണി എന്നിവർ സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനു എ. എം കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്ലകാർഡുകൾ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചു. പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളറിംഗ് മുതലായ മത്സരങ്ങൾ നടത്തി.