Trending

നാടിന്റെ മുത്തച്ഛനെ ആദരിച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്



മെയ്‌ ദിനാഘോഷങ്ങളുടെ ഭാഗമായി, കേളോത്തുവയൽ ടൗണിൽ ദീർഘകാലം വ്യാപാരിയായിരുന്ന ആദ്യകാല കുടിയേറ്റ കർഷകൻ 107 വയസുള്ള തലച്ചിറ കുഞ്ഞാപ്പൻ ചേട്ടനെ വാർഡ് മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റുമായ സിനി ജിനോയുടെ നേതൃത്വത്തിൽ ആദരിച്ചു. 

ചങ്ങനാശ്ശേരി കാപ്പാട് പ്രദേശത്തുനിന്ന് കേളോത്തുവയലിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് കുഞ്ഞാഗസ്തി ചേട്ടനെന്ന് നാട്ടുകാർ വിളിക്കുന്ന ആഗസ്തി. പഞ്ചായത്ത്‌ പ്രസിഡന്റ് പൊന്നാട അണിയിച്ചു. കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് മനു 
ചേലാപറമ്പത്ത്, ഷാജു കരിമ്പനക്കുഴി, സെബാസ്റ്റ്യൻ വടക്കേക്കുന്നേൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post