Trending

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും



സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

 
⭕⭕⭕⭕⭕⭕⭕

മന്ത്രിയായി ചുമതലയേറ്റ ശേഷം എൻ. ഷംസുദ്ദീൻ നടത്തുന്ന ആദ്യ പരീക്ഷാ ഫലപ്രഖ്യാപനമാണിത്. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
പിആർഡിയുടെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.


⭕⭕⭕⭕⭕⭕⭕


*ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം* www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .എന്നീ വെബ്‌സൈറ്റുകൾ വഴിയും SAPHALAM 2026, iExaMS-Kerala എന്നീ ആപ്ലിക്കേഷനുകൾ വഴിയും ഫലമറിയാനാകും.


⭕⭕⭕⭕⭕⭕⭕


*പ്ലസ് വൺ പ്രവേശനം: പ്രധാന തീയതികൾ*

ഫലപ്രഖ്യാപനത്തിന് മുന്നോടിയായിത്തന്നെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: അടുത്ത മാസം (ജൂൺ) 3

ട്രയൽ അലോട്ട്മെന്റ്: ജൂൺ 8

ആദ്യ അലോട്ട്മെന്റ് ലിസ്റ്റ്: ജൂൺ 15

അലോട്ട്മെന്റ് നടപടികളുടെ സമാപനം: ജൂലൈ 1

ക്ലാസ് ആരംഭിക്കുന്നത്: ജൂലൈ 2

സപ്ലിമെന്ററി അലോട്ട്മെന്റ്: ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ

ഓഗസ്റ്റ് അഞ്ചോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർണ്ണമായും അവസാനിക്കും.

Post a Comment

Previous Post Next Post