Trending

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി, അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി; യു.ഡി.എഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം



തിരുവനന്തപുരം: 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം.

വമ്പൻ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഗവർണർ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1,000 രൂപ നൽകുമെന്നും ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ്, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകൾ കുറയ്ക്കാൻ നടപടിയുണ്ടാകും. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വ്യാപകമാക്കും, വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വർഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.

സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങൾക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷൻ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറൻസ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം. ലഹരി നെറ്റ‌്വർക്കുകളെ തകർക്കും. സ്കൂൾ, കോളേജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.
⭕⭕⭕⭕⭕⭕⭕

Post a Comment

Previous Post Next Post