Trending

ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു


ജൂൺ ഒന്നിന് നടക്കുന്ന ബഡ്സ് സ്കൂൾ പ്രവേശനോത്സവം വിജയിപ്പിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. 

പൊതുജന പങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തും. കുടുംബശ്രീ പ്രവർത്തകർ സ്കൂളും പരിസരവും ഹരിതചട്ടം പാലിച്ച് അലങ്കരിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്കൂൾ കവാടത്തിൽ പൂക്കൾ, ബലൂൺ, മധുരം എന്നിവ നൽകി വിദ്യാർത്ഥികളെ സ്വീകരിക്കും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. സന്നദ്ധപ്രവർത്തകർ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 

വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, മെമ്പർമാരായ ജോസ് വെളിയത്ത്, ജലീൽ കുന്നുംപുറത്ത്, ആൻസമ്മ എൻ.ജെ, പ്രബീഷ് 
തളിയോത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, സിഡിഎസ് മെമ്പർ ഗീത ചന്ദ്രൻ, ജെ.സി.ഐ പ്രസിഡന്റ് അരുൺ സക്കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, വി.എസ് ഹമീദ്, സജി കൂനന്താനം, സൂപ്പി തെരുവത്ത്, അജിത്ത് ടി. കെ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post