മിക്ക ജില്ലകളിലും ശക്തമായ കാറ്റും മിന്നലോടും കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
കാലവർഷം നേരത്തേ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകി.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
Tags:
latest