Trending

ബൈക്ക് മറിഞ്ഞ് ദാരുണാന്ത്യം.


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പോലിസ് സ്റ്റേഷൻ പരിധിയിൽ പെട്ട കോളനി മുക്ക് - എരാംപൊയിൽ ഇറക്കത്തിലേക്കു ബൈക്ക് മറിഞ്ഞു ,ബൈക്ക് ഓടിച്ച ചകിട്ടപാറ നരി നട സ്വദേശിയായ സിദ്ധ്യാർത്ഥ് ഷിനോജ് കുഴി പള്ളിൽ (26) മരണപെട്ടു.

ശനിയാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത് എന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം. കൂരാച്ചുണ്ട് -ബാലുശ്ശേരി റോഡിൽ കോളനി മുക്ക് റോഡിൽ ശനിയാഴ്ച അർധരാത്രി യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് താഴെ ആളൊഴിഞ്ഞ പ്രദേശത്ത് മറിയുകയായിരുന്നു. കാടുപിടിച്ചു കിടന്ന പ്രദേശമായതിയാൽ അപകടവിവരം ആരുടെയും ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല.

ഞായറാഴ്ച ഉച്ചയോടു കൂടി സമീപത്തെ വീട്ടുകാരാണ് ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടതും തുടർന്ന് നടന്ന തിരച്ചിലിൽ സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെതും.
തുടർന്ന് വിവരമറിഞ്ഞ് എത്തിയ കൂരാച്ചുണ്ട് പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post