Trending

ആവേശമായി ഒരു ദിനം ഒരു വാർഡ് ജനകീയ ക്യാമ്പയിൻ



കൂരാച്ചുണ്ട് പഞ്ചായത്ത്‌, 
സാമൂഹ്യ ആരോഗ്യകേന്ദ്രം 
എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന 
ഊർജിത ഉറവിട നശീകരണ ക്യാമ്പയിൻ ആവേശകരമായി മുന്നോട്ട്. രണ്ടാം വാർഡിൽ മെമ്പർ ആൻസമ്മ എൻ. ജെ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ മനു എ. എം അധ്യക്ഷത വഹിച്ചു. 

ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർ വീടുകൾ സന്ദർശിച്ച് എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവക്ക് എതിരെ ബോധവത്കരണം നടത്തി. ജോർജ് വള്ളിക്കാട്ടിൽ, ജോർജ് വെങ്കളത്തിൽ, ആശാവർക്കർമാരായ ജിനി രാജൻ, ജോഷില മനോജ്‌, ഷീബ ഷാജി, ഓമന രവീന്ദ്രൻ, ജിൻസി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post