തിരുവനന്തപുരം: വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് തുടരുന്നതിനൊപ്പം വേനല്‍മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൊവ്വാഴ്ച ഉയര്‍ന്ന താപനില പാലക്കാട് (39.4) രേഖപ്പെടുത്തി. പുനലൂരില്‍ 38 ഡിഗ്രിയാണ് താപനില. വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും. കോട്ടയം ജില്ലയില്‍ 38 ത്ഥഇ വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ത്ഥഇ വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36ത്ഥഇ വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡി?ഗ്രി വരെ ചൂട് കൂടുതലുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
വേനല്‍ മഴ ലഭിക്കുന്നതിനാല്‍ പീക്ക് സമയ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടില്‍ താഴെയായി. തിങ്കളാഴ്ച 5822 മെഗാവാട്ടായിരുന്നു ഉപഭോഗം. പ്രതിദിന ഉപഭോഗം 111.4243 ദശലക്ഷം യൂണിറ്റായിരുന്നു.
Tags:
latest