Trending

കൂരാച്ചുണ്ട് പഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിന് നാളെ തുടക്കം


മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്, കൂരാച്ചുണ്ട് CHC, കക്കയം PHC എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ഊർജിത ഉറവിട നശീകരണ ക്യാമ്പയിൻ നാളെ ആരംഭിക്കും. പഞ്ചായത്തുതല ഉദ്ഘാടനം ഒന്നാം വാർഡ് കേളോത്തുവയലിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ നിർവഹിക്കും. 

സീറോ സോഴ്സ്, സീറോ ഡെങ്കു എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്യാമ്പയിൻ മെയ്‌ 18ന് അവസാനിക്കും. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ വീടുകൾ കയറി ശുചിത്വ ബോധവത്കരണം നടത്തും. വ്യാപാരികൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ അങ്ങാടികൾ ശുചീകരിക്കും.

Post a Comment

Previous Post Next Post