മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്, കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഉറവിട നശീകരണ ക്യാമ്പയിൻ ആരംഭിച്ചു.
ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ക്യാമ്പയിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രതല ഉദ്ഘാടനം ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ സന്ദർശിച്ച് മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. 20ഓളം ആളുകൾ ക്യാമ്പയിനിൽ പങ്കാളികളായി.
CDS മെമ്പർ അനിത ജോൺസൺ, ADS സെക്രട്ടറി സിമി കണിച്ചേരി, ആശാവർക്കർമാരായ ബേബി തലയിണകണ്ടത്തിൽ, ജിജി ബാവോസ്, ലിസി ഡൊമിനിക്, ആൻഡ്രൂസ് കട്ടിക്കാന, ഗീതു എന്നിവർ നേതൃത്വം നൽകി.