Trending

ഒരു ദിനം, ഒരു വാർഡ് ശുചിത്വ ക്യാമ്പയിന് ആവേശകരമായ ഫ്ലാഗ് ഓഫ്‌



മഴക്കാല രോഗങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌, കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉറവിട നശീകരണ ക്യാമ്പയിന് തുടക്കമായി. ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ക്യാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഒന്നാം വാർഡ് കേളോത്തുവയലിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ സന്ദർശിച്ച് ലഘുലേഖ വിതരണം ചെയ്തു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. 10 ടീമുകളിലായി ഏകദേശം നാല്പതോളം ആളുകൾ ക്യാമ്പയിന്റെ ഭാഗമായി. 

മെമ്പർമാരായ ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മനു എ.എം, അനിഷ തമ്പി, ജിൻസി കെ., ഷീജ കരിമ്പനക്കുഴി, മനു ചേലാപറമ്പത്ത്, സൂപ്പിy തെരുവത്ത്, ദേവസ്യ വടക്കേക്കുന്നേൽ, ആന്റണി പുതിയകുന്നേൽ, അസീസ് എടത്തിൽ, ജിസി കോണിക്കൽ, സാബിറ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post