കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ *ഒരുദിനം, ഒരു വാർഡ്'* എന്ന പേരിൽ ശുചീകരണ, ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 മുതൽ മെയ് 18 വരെയുള്ള തിയതികളിൽ പഞ്ചായത്തിലെ 14 വാർഡിലും ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തും. ലഘുലേഖകൾ വിതരണം ചെയ്യും.
മഴക്കാലത്തിന് മുന്നോടിയായി വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളുടെ പരിസരവും അങ്ങാടികളും ശുചീകരിക്കും.
ഡെങ്കിപ്പനി മുതലായ പകർച്ചവ്യാധികൾക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാല പൂർവ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
വാർഡുതല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു
കടലാശ്ശേരി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർ എൻ.കെ കുഞ്ഞമ്മദ്, സെക്രട്ടറി മനിൽകുമാർ കെ. പി, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു എ.എം, ബിനിൽ ബി, ചിത്രലേഖ ബി., ആശാവർക്കർ ജിനി കെ. കെ എന്നിവർ സംസാരിച്ചു.
Tags:
latest