Trending

കൂരാച്ചുണ്ട് പ്രീമിയർ ലീഗ് : ഐഡർ ക്യാപിറ്റൽസ് ജേതാക്കൾ



കൂരാച്ചുണ്ട് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച കൂരാച്ചുണ്ട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അരുൺ ജോസ് മുഖ്യാതിഥി ആയിരുന്നു. കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഐഡർ ക്യാപിറ്റൽസ് ഒന്നാം സ്ഥാനവും കേരള ഡെസ്റ്റിനേഷൻ ഹോളിഡേയ്‌സ് രണ്ടാം സ്ഥാനവും നേടി. 

കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, എട്ടാം വാർഡ് മെമ്പർ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, സന്ദീപ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. 

ഷിജോ ജേക്കബ്, സുൽഫിക്കർ, മജൻ പാറച്ചാലിൽ, പ്രശാന്ത് സുർജിത് ഇകെ, ജെൻസിൽ, ഷാൻ റഹ്മാൻ, ധനൂപ്, ധനേഷ്, അർജുൻ, മനാഫ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post