Trending

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; സർചാർജ് വർധിക്കും

ഏതുമുന്നണി സെഞ്ചുറി നേടുമെന്ന് അടുത്തമാസം നാലിനേ അറിയാനാകൂ, എന്നാല്‍ വൈദ്യുതി ഉപയോഗം ഏപ്രിലില്‍ത്തന്നെ തുടരെ നൂറടിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ദിനംപ്രതി എട്ടുദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈവര്‍ഷത്തെ വൈദ്യുതി ഉപയോഗം. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ ഇന്ധന സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നത്.

കേരളത്തില്‍ രാഷ്ട്രീയ തരംഗമുണ്ടോയെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം എന്നാല്‍ വൈദ്യുതി ഉപയോഗത്തില്‍ നൂറേനൂറില്‍ തരംഗം വീശുകയാണ്. ഈ മാസം ഇതുവരെ മൂന്നുദിവസം മാത്രമാണ് വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയത്. പ്രതിദിനം ശരാശി 101.97 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ ഉപയോഗം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ശരാശരി 93.57 ദശലക്ഷം യൂണിറ്റായിരുന്നു. ഈവര്‍ഷം ദിവസംതോറും എട്ടുദശലക്ഷം യൂണിറ്റ് കൂടുതല്‍. ഈ വര്‍ഷത്തെയും കഴിഞ്ഞവര്‍ഷത്തെയും ഏപ്രിലിലെ വൈദ്യുതി ഉപയോഗം ഇപ്രകാരം

2026 2025

 

ഏപ്രില്‍ 1 103.34 MU 98.56 MU

ഏപ്രില്‍ 2 103.25 MU 95.98 MU

ഏപ്രില്‍ 3 97.03MU 93.48 MU

ഏപ്രില്‍ 4 100.29 MU 91.38 MU

ഏപ്രില്‍ 5 93.83 MU 89.16 MU

ഏപ്രില്‍ 6 104.85 MU 83.14 MU

ഏപ്രില്‍ 7 103.86 MU 94.33 MU

ഏപ്രില്‍ 8 102.90 MU 97.54 MU

ഏപ്രില്‍ 9 98.60 MU 95.15 MU

ഏപ്രില്‍ 10 107.70 MU 95.29 MU

ഏപ്രില്‍ 11 106.88 MU 96.07 MU

ഏപ്രില്‍ 12 101.51 MU 92.82 MU


ഇതിനനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന തോതും കൂടി. ഈമാസം ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങേണ്ടിവന്നു. ഫെബ്രുവരിയില്‍ സര്‍ചാര്‍ജ് കൂടുതല്‍ വാങ്ങിയതിനാല്‍ ഏപ്രിലില്‍ പ്രതിമാസം ബില്‍ നല്‍കുന്നവര്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഉണ്ടായിരുന്നില്ല. രണ്ടുമാസ ബില്‍ നല്‍കുന്നവര്‍ക്ക് യൂണിറ്റിന് ഒരുപൈസയും. എന്നാല്‍ മാര്‍ച്ച് രണ്ടാംവാരം തന്നെ വൈദ്യുതി ഉപയോഗം സെഞ്ചറി കടന്നതിനാല്‍ അടുത്തമാസത്തെ സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കും. ഏറ്റവും കുറഞ്ഞത് യൂണിറ്റിന് പത്തുപൈസയെങ്കിലും കൂടുതല്‍ നല്‍കേണ്ടിവരും.

Post a Comment

Previous Post Next Post