Trending

ആനക്കാംപൊയിൽ ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക് ദാരുണാന്ത്യം_



​കോഴിക്കോട്: തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾ മരണപ്പെട്ടു. 

പുത്തൻപുരയിൽ ഷിജു, ഭാര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്.

​തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post