Trending

കോഴിക്കോട്-പാലക്കാട് എക്സ്പ്രസ് സ്ഥിരംവണ്ടി; സമയം അറിയാം



പാലക്കാട്: കോഴിക്കോടുനിന്നും പാലക്കാട് വരെ സ്പെഷൽ തീവണ്ടിയായി ഓടിയിരുന്ന മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് തിങ്കളാഴ്ച മുതൽ മംഗളൂരു-പാലക്കാട് ജങ്‌ഷൻ എക്സ്പ്രസ് വണ്ടിയായി സ്ഥിരപ്പെടുത്തി. 06071 കോഴിക്കോട്-പാലക്കാട് പ്രത്യേക വണ്ടി ഇതോടെ ഇല്ലാതാവും. ഇതേവണ്ടി 16610 നമ്പറായി മംഗളൂരുവിൽനിന്ന് പാലക്കാട് വരെയും 16611 നമ്പറായി പാലക്കാടുനിന്ന് കണ്ണൂർവരെയും തിങ്കളാഴ്ചമുതൽ സർവീസ് ആരംഭിക്കും.

പാലക്കാട്ടുനിന്ന് 06031 നമ്പറായി കണ്ണൂർ വരെ ഓടിയിരുന്ന വണ്ടിയാണ് തിങ്കളാഴ്ച മുതൽ 16611 നമ്പറായി ഓടിത്തുടങ്ങുക. 16 സെക്കന്റ് ക്ലാസ് കംപാർട്ടുമെന്റുകളും രണ്ട് ലഗേജ് കം ബ്രേക് വാനുകളുമുണ്ടാവും.

രാവിലെ പതിനൊന്നേകാലോടെ ചെന്നൈ എഗ്മൂർ-മംഗളൂരു വണ്ടി കടന്നുപോയാൽ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് പകൽ വണ്ടികളില്ലാത്തതിന് പരിഹാരമായാണ് പ്രതിദിന എക്സ്പ്രസ് താത്കാലികമായി ഓടിത്തുടങ്ങിയത്. ഇത് സ്ഥിരം വണ്ടിയാവുന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാണ്.

സമയവിവരം

16610 നമ്പർ വണ്ടി

മംഗലാപുരത്തുനിന്ന് രാവിലെ 5.15-ന് പുറപ്പെടും. കോഴിക്കോട് 10.07, ഫറോക്ക് 10.25, പരപ്പനങ്ങാടി 10.41, താനൂർ 10.52, തിരൂർ 10.59, കുറ്റിപ്പുറം 11.12, പട്ടാമ്പി 11.31, ഷൊർണൂർ ജങ്‌ഷൻ 11.47, ഒറ്റപ്പാലം 12.08, പാലക്കാട് ജങ്‌ഷൻ 1.05

16611 നമ്പർ വണ്ടി

പാലക്കാട്നിന്ന് ഉച്ചയ്ക്ക് 1.50 യാത്രയാരംഭിക്കും. (ഇത് കണ്ണൂർ വരെമാത്രമേ ഉള്ളൂ.) ഒറ്റപ്പാലം 2.15, ഷൊർണൂർ 2.55, പട്ടാമ്പി 3.14, കുറ്റിപ്പുറം 3.33, തിരൂർ 4.05, താനൂർ 4.16, പരപ്പനങ്ങാടി 4.24, ഫറോക് 4.41, കോഴിക്കോട് 5.25, കൊയിലാണ്ടി 5.54, പയ്യോളി 6.05, വടകര 6.13, മാഹി 6.27, തലശ്ശേരി 6.41, കണ്ണൂർ 7.25.

Post a Comment

Previous Post Next Post