പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം തുടരുന്നതിനിടെ യുഎഇയിലെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ മാസത്തേതിന് സമാനമായി ഇന്ധന വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ യുഎഇയിലെ ഇന്ധനവിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവിനെത്തുടർന്ന് 2025-ൽ ഉടനീളം ഇന്ധനവില ഘട്ടംഘട്ടമായി കുറയുകയായിരുന്നു. 2026-ന്റെ തുടക്കത്തിൽ വില ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും കഴിഞ്ഞ മാസം വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ന് ഇന്ധന വില വർദ്ധിച്ചേക്കുമെന്നാണ് സൂചന.
ഇറാൻ ഇസ്രയേൽ അമേരിക്ക യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചത് ഇന്ധന വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരുന്നു. ഇത് ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു മാസത്തിനുള്ളിൽ 50 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ബാരലിന് 120 ഡോളറിന് അടുത്തേക്ക് എത്തിക്കുകയും ചെയ്തു
Tags:
latest