Trending

ഫത്ഹേ മുബാറക്; മദ്റസ വിദ്യാരംഭം



കൂരാച്ചുണ്ട്: അത്തിയോടി മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്‌റസ ഫത്ഹേ മുബാറക് വിദ്യാരംഭ സദസ്സ് സംഘടിപ്പിച്ചു. എസ് എം എ ജില്ലാ സെക്രട്ടറി ശംസുദ്ധീൻ സഅദി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം യൂസുഫ് മുസ്‌ലിയാർ പുതിയ വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. കഴിഞ്ഞ അധ്യയന വർഷം പൊതു പരീക്ഷയിലും, മറ്റ് ക്ലാസുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പാഠ്യേതര വിഷയങ്ങളിലി ഉന്നത നിലവാരം പുലർത്തിയവർക്കും സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുൽ മജീദ് ഹാജിയുടെ അധ്യക്ഷത വഹിച്ചു. ഖാലിദ് കൊല്ലിയിൽ, ശാഫി അഹ്‌സനി, അഷ്റഫ് എ കെ എസ് തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ മുസ്‌ലിയാർ,അസീസ് സഖാഫി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, നൗഷാദ് മുസ്‌ലിയാർ, മുഹമ്മദ് സഖാഫി, സിറാജ് മഹ്‌ളരി, ഹമീദ് കൊടുമയിൽ, നൗഷാദ് കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു. ഇബ്‌റാഹീം ഹാജി സ്വാഗതവും അജ്നാസ് സഅദി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post