സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്: ചങ്കിടിപ്പോടെ കൂരാച്ചുണ്ടും
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർ ണ മെൻ റി ന്റെ ഫൈനൽ മത്സര ത്തിന് അസമിലെ ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ കേരളം ഞായറാഴ്ച ഇറങ്ങുകയാണ്. മലയോര ഗ്രാമമായ കൂരാച്ചുണ്ടിനും ഇത് അഭി മാനത്തിന്റെയും ഒപ്പം ആകാംക്ഷയുടെയും സമയമാണ്. കേരള ടീമിലെ മിന്നും താരമായ വി. അർജുൻ കൂരാച്ചുണ്ടിന്റെ മൈതാനങ്ങളിൽ പന്തുതട്ടിവളർന്ന താരമാണ്.
കൂരാച്ചുണ്ട് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിലും മറ്റും കാൽപ്പന്തുകളിയുടെ ബാലപാ ഠങ്ങൾ അഭ്യസിച്ച അർജുൻ പൂവത്തും ചോല നടുക്കണ്ടി പറമ്പിൽ ബാലകൃഷ്ണൻ-ബീന ദമ്പതിമാരുടെ മകനാണ്. തു ടർച്ചയായ നാലാംതവണയാണ് അർജുൻ സന്തോഷ് ട്രോഫി ഫൈനൽറൗണ്ട് ടീമിൽ ഇടംനേ ടുന്നത്. നാല് ടൂർണമെൻ്റിലും കേരള ടീമിനായി ഗോൾ സ്റ്റോർ ചെയ്യാനും അർജുന് സാധിച്ചിരുന്നു. ഇത്തവണ മേഘാലയ ക്കെതിരേ പ്രാഥമികറൗണ്ടിൽ ഒരു ഗോൾ നേടുകയും, സെമി യിൽ പഞ്ചാബിനെതിരേ രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
തുടർച്ചയായ രണ്ടാംതവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. ഇത്തവണ മികച്ചഫോമിലുള്ള കേരളം തികഞ്ഞ ആത്മവിശ്വാ സത്തിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനുനടക്കുന്ന മത്സരത്തിൽ ശക്തരായ സർവീസസാണ് കേ രളത്തിൻ്റെ എതിരാളികൾ.
റിപ്പോർട്ടർ - നിസാം കക്കയം.
