Trending

അങ്ങേര്‍ക്ക് മരിച്ചാല്‍ മതി, ഇതൊക്കെ ആരു തീര്‍ക്കും!" മരിച്ച വ്യക്തിയുടെ വായ്പ കുടുംബം അടക്കണോ, നിയമം എന്ത് പറയുന്നു?

പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വായ്പ തീര്‍ക്കും.

ആസ്തിയില്ലെങ്കില്‍?
മരിച്ചയാള്‍ക്ക് ആസ്തിയൊന്നും ഇല്ലെങ്കില്‍ എന്തുചെയ്യും? അതായത്, ബാങ്ക് ബാലന്‍സ് ഇല്ല. നിക്ഷേപങ്ങള്‍ ഇല്ല. ഇത്തരം സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് തുക തിരിച്ചു പിടിക്കാന്‍ കഴിയില്ല. വായ്പ എഴുതിത്തള്ളേണ്ടി വരും --കോ-ബോറോവര്‍/ഗ്യാരണ്ടര്‍ ഇല്ലെങ്കില്‍.

ഉടന്‍ ബാങ്കിനെ അറിയിക്കുക
വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി ബാങ്കിനെ ഉടന്‍ രേഖാമൂലം അറിയിക്കുക. ഇത് പലിശയും പിഴയും നിര്‍ത്താന്‍, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍, ഇന്‍ഷുറന്‍സ് ക്ലെയിം നടപടി ആരംഭിക്കാന്‍, നിയമപരമായ നടപടികള്‍ തുടങ്ങാനെല്ലാം സഹായിക്കും. ഇതിന് ആവശ്യമായ രേഖകള്‍ ഇവയാണ്:

ക്രെഡിറ്റ് കാര്‍ഡിന്: മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷ, ബന്ധം തെളിയിക്കുന്ന രേഖ (ആവശ്യപ്പെട്ടാല്‍), കാര്‍ഡ്/അക്കൗണ്ട് വിവരങ്ങള്‍

വ്യക്തിഗത വായ്പകള്‍ക്ക്: മരണ സര്‍ട്ടിഫിക്കറ്റ്, നിയമാവകാശികളുടെ ഐഡി & അഡ്രസ് പ്രൂഫ്, വായ്പ അക്കൗണ്ട് വിവരങ്ങള്‍, കുടിശിക സ്റ്റേറ്റ്മെന്റ്, ഇന്‍ഷുറന്‍സ് പോളിസി (ഉണ്ടെങ്കില്‍).

കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവിക ബാധ്യതയില്ല. വായ്പ തിരിച്ച് ഈടാക്കുന്നത് പ്രധാനമായും മരിച്ചവരുടെ ആസ്തിയില്‍ നിന്നാണ്. കോ-ബോറോവര്‍, ഗ്യാരണ്ടര്‍ എന്നീ സാഹചര്യങ്ങള്‍ വേറിട്ടതാണ്.

Post a Comment

Previous Post Next Post