വയനാട്ടിലെ കൽപ്പറ്റയിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടുനിന്ന് അര മണിക്കൂർ മതി എത്താൻ. മെട്രോമാൻ ഇ.ശ്രീധരനും സംഘവും തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിലാണ് (ഡിപിആർ) വയനാട്ടിലേക്ക് ട്രെയിൻ ഓടിക്കുന്ന പദ്ധതി. രണ്ടാം ചുരമുണ്ടാക്കിയും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കിയും കോടികൾ മുടക്കുന്ന (മുടിക്കുന്ന) പദ്ധതികൾക്ക് ബദലാകും ഇത്.
തിരുവനന്തപുരം- കണ്ണൂർ അതിവേഗ റയിൽ പാതയുടെ രണ്ടാം ഘട്ടത്തിലേക്കാണ് ഈ ശുപാർശ. 48 കിലോമീറ്റർ തൂണിൽ പോകുന്ന മേൽപ്പാതയായതിനാൽ ഇത് പരിസ്ഥിതി പ്രശ്നമുണ്ടാക്കില്ല. ടൂറിസ്റ്റ് പാതകൂടിയായി ഇതു മാറും.
ശബരി പാത എന്ന ഇനിയും നടപ്പാകാത്ത ( നടപ്പാലാക്കാത്ത) പദ്ധതിക്ക് ബദലാകും രണ്ടാംഘട്ട നിർമ്മാണത്തിൽ ശുപാർശ ചെയ്യുന്ന പത്തനംതിട്ട- പമ്പ അതിവേഗപ്പാത. 40 കിലോമീറ്റർ പാതയിൽ പമ്പയിലെത്താൻ വേണ്ടത് വെറും 20 മിനിട്ട്. റയിൽവേക്ക് വൻ ലാഭമുണ്ടാക്കുന്നതാകും ശബരി പാതയ്‌ക്കു പകരം ഇത്.
തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് അതിവേഗപ്പാതയുടെ ദൂരം 52 കി.മീ ആണ്; സമയം വേണ്ടിവരുന്നത് 23 മിനിട്ട്.
പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് അതിവേഗപ്പാതയുടെ രണ്ടാം ഘട്ടം 50 കി.മീ, വഴി വെറും 22 മിനിട്ടിൽ എത്താം.
തൃശൂരിൽ നിന്ന് ഗുരുവായൂരേക്ക് 22 കി.മീ 10 മിനിട്ടിൽ അതിവേഗപ്പാതയിലൂടെത്താം.
തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയ്‌ക്ക് അതിവേഗപ്പാതയിൽ 29 കി.മീ, 13 മിനിട്ടിൽ എത്താം. കണ്ണൂർ- കാസർകോട് പാതക്ക് ദൂരം 82 കി.മീ ആണ്. 36 മിനിട്ടു കൊണ്ട് എത്താവുന്നതാണ് മെട്രോ ശ്രീധരൻ അവതരിപ്പിച്ച അതിവേഗ റയിൽപ്പാതാ ഡിപി ആർ.
Tags:
latest