തിരുവനന്തപുരം: സ്വാശ്രയ കോളേജ് അധ്യാപകർക്കെല്ലാം യു.ജി.സി. യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അധ്യാപകർക്ക് യു.ജി.സി. യോഗ്യതയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന കണ്ണൂർ സർവകലാശാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഗവർണറുടെ നിർദേശപ്രകാരമായിരുന്നു കണ്ണൂർ സർവകലാശാല തീരുമാനം.
സംസ്ഥാനത്ത് എൻജിനിയറിങ് ഉൾപ്പെടെയുള്ള 982 സ്വാശ്രയ കോളേജുകളുണ്ട്. ഇതിൽ 450 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും വരും. സർക്കാർ ഉത്തരവ് ഇവയെ പ്രതിസന്ധിയിലാക്കും.
പല സ്വാശ്രയ-അഫിലിയേറ്റഡ് കോളേജുകളിലും യു.ജി.സി. യോഗ്യതയില്ലാത്ത അധ്യാപകരുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഗവർണർ കണ്ണൂർ സർവകലാശാലയ്ക്കയച്ച സർക്കുലർ.
സ്വാശ്രയ കോളേജുകളിൽ യു.ജി.സി. യോഗ്യതയുള്ള അധ്യാപകരെ ഉറപ്പാക്കാൻ സ്റ്റാറ്റ്യൂട്ടുകളിൽ ഭേദഗതി വരുത്താനാണ് കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ, മലയാളം, കാലടി, നിയമം, കുസാറ്റ്, കെ.ടി.യു., എസ്.എൻ. ഓപ്പൺ സർവകലാശാലകളോട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചത്. ഗവർണർ കണ്ണൂർ സർവകലാശാലയ്ക്കയച്ച സർക്കുലറിന്റെ സമ്മർദത്തിലാണ് ഇതു ചെയ്യേണ്ടിവന്നതെന്ന് സർക്കാർ വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. സ്വാശ്രയ കോളേജുകൾ പ്രതിസന്ധിയിലായാൽ, ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബിയുടെ സ്വാധീനത്തിൽ വിദ്യാർഥികൾ കേരളത്തിനു പുറത്തേക്കൊഴുകാനാണ് സാധ്യത
യു.ജി.സി. യോഗ്യതയില്ലാത്ത അധ്യാപകർക്ക് അതു നേടാൻ 2021-ലെ സ്വാശ്രയ കോളേജ് നിയമത്തിൽ ഇളവനുവദിച്ചിരുന്നു
Tags:
latest