Trending

പെൻസ്റ്റോക്ക് സ്ഥാപിക്കാൻ ഭൂമി നൽകിയവർക്ക് 20 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല




* ഭൂവുടമകൾ കെഎസ്ഇബി ക്യാമ്പ് ഓഫീസിന് മുന്നിൽ ഇന്ന് നിരാഹാര സമരമിരിക്കും


കൂരാച്ചുണ്ട് : കെഎസ്ഇബി പെൻസ്റ്റോക്ക് സ്ഥാപിക്കാൻ സ്ഥലം വിട്ട് നൽകിയ അഞ്ച് കുടുംബങ്ങൾക്ക് 20 വർഷം കഴിഞ്ഞിട്ടും ഭൂമി വില കൈമാറാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു കർഷക കുടുംബങ്ങൾ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച നിരാഹാര സമരം ആരംഭിക്കും.

സ്വകാര്യ ഭൂമിയിൽ
പെൻസ്‌റ്റോക്ക് പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് വർഷങ്ങളായി നി കുതി രസീതിനായി കർഷകർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുൻപിൽ സമരം നടത്തിയപ്പോൾ 2025 ഒക്ടോബർ മാസത്തിൽ നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. 

നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാൽ ഭൂമി വില നൽകുമെന്ന് നിലപാട് പറഞ്ഞ കെഎസ്ഇബി അധികൃതർ രേഖകൾ സമർപ്പിച്ച് നാല് മാസം കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഭൂവുടമകൾ സമര രംഗത്തുള്ളത്.



ഭൂമിയുടെ വില കൈമാറാനുള്ള ഫയൽ കക്കയം ഓഫീസിൽ നിന്ന് അയച്ചെന്നും ഇലക്ട്രിസിറ്റി ബോർഡ് ആണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അത് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും കാലം ക്ഷമയോടെ കാത്തിരുന്നുവെന്നും നീതി ലഭിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും ഭൂവുടമകൾ അറിയിച്ചു.

റിപ്പോർട്ടർ: നിസാം കക്കയം

Post a Comment

Previous Post Next Post