കൂരാച്ചുണ്ട് കാട്ടുപന്നിശല്യം രൂക്ഷമായ കൂരാച്ചുണ്ടിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാന ത്തിൽ ഷൂട്ടർമാർ ഞായറാഴ്ച പഞ്ചായത്തിലെത്തും.
ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയും നാട്ടുകാരുടെയും കർഷകരുടെയും പരാതിയും ഉയർന്നതോടെയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവ് ഇറക്കിയത്.
കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിലുള്ള 27 ഷൂട്ടർമാർ ഉൾപ്പെടെയുള്ളവരുടെ അപേക്ഷയിന്മേലാണ് തീരുമാനം. 1972- ലെ വന്യജീവി സംരക്ഷണ നിയ മപ്രകാരം ഓണററി ലൈഫ് വാർഡനായി നിയമിച്ചുള്ള ഉത്തരവിനെത്തുടർന്നാണ് വ്യവസ്ഥകൾക്ക് വിധേയമാ യി കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തിങ്കളാഴ്ച ഉത്തരവിട്ടത്. നിയമപ്രകാരം ലൈസൻസുള്ള അഞ്ചുപേർക്കായിരു ന്നു ആദ്യഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. ചൊവ്വാ ഴ്ചയാണ് ബാക്കി അപേക്ഷ കർക്ക് കൂടി അനുമതിനൽ കിയത്.
കാട്ടുപന്നികളെ കൊല്ലുന്ന തിനുള്ള ഓണറേറിയം, ജഡം സംസ്കരിക്കുന്നതിനുള്ള സാമ്പത്തികസഹായം ഉൾപ്പെടെ അനുവദനീയ തുക പഞ്ചായത്ത് അനുവദിക്കും.
'വാർഡുതല യോഗങ്ങൾ ചേർന്നു'
ജനവാസ മേഖലകളിലേ ക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാ നമെടുത്തതിൻ്റെ അടിസ്ഥാന ത്തിൽ പഞ്ചായത്ത് ഭരണസ മിതി നേതൃത്വത്തിൽ വാർഡ് തല സമിതി യോഗങ്ങൾ തു ടങ്ങി. ഒന്നാം വാർഡിൻ്റെയും
ഓട്ടപ്പാലം, കാളങ്ങാലി മേഖലകൾ ഞായറാഴ്ച്‌ച കൺടെയ്ൻമെന്റ് സോൺ
രണ്ടാംവാർഡിന്റെയും സംയു ക്ത മീറ്റിങ് കേളോത്തുവയൽ സാംസ്കാരികനിലയത്തിൽ നടന്നു.
20 എംപാനൽ ഷൂട്ടർ മാർ ഞായറാഴ്ച കണ്ണാടിപ്പാറ കെഎംസടിയുടെ ഉടമസ്ഥ തയിലുള്ള ഭൂമിയിൽ പന്നിക ളെ വെടിവെയ്ക്കുന്നതിനായി എത്തിച്ചേരുമെന്നാണ് അറി യിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപ്പ ഞ്ചായത്തംഗങ്ങളായ എൻ. ജെ. ആൻസമ്മ, ചെറിയാൻ അറക്കൽ, ജോസ് വെളിയത്ത് പഞ്ചായത്ത് അസി. സെക്രട്ടറി മനിൽകുമാർ എന്നിവർ പങ്കെടുത്തു.
വാർഡ് നാല്, അഞ്ച് ജന കീയസമിതിയോഗം ഓട്ടപ്പാല ത്ത് നടന്നു. ഞായർ രാവിലെ ഒൻപതുമണിയോടെ ഷൂട്ടർ മാർ എത്തുമെന്നാണ് അറി യിച്ചിട്ടുള്ളത്. ഈ ദിവസം ഓട്ടപ്പാലം, മണ്ടോപ്പാറ ഭാ ഗങ്ങൾ കൺടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കു മെന്ന് ബന്ധപ്പെട്ടവർ അറി യിച്ചു. പഞ്ചായത്ത് പ്രസി ഡൻ്റ് സിനി ജിനോ, ഗ്രാമപ്പ ഞ്ചായത്തംഗങ്ങളായ വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, എൻ.കെ. കുഞ്ഞമ്മദ്, ജോസ് വെളിയത്ത് എന്നിവർ സംസാരിച്ചു.