Trending

ഗോൾ മഴയിൽ രണ്ടാം ദിനം: ആസ്വാദകരുടെ മനം നിറച്ച് ഫാ. വട്ടുകുളം ടൂർണമെന്റ്



കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ഗോൾ വർഷം കൊണ്ട് വർണാഭമായി. യംഗ്സെറ്റ്ലേഴ്സ് കല്ലാനോട്, FC അരീക്കോടിനെ എതിരില്ലാത്ത 3
ഗോളുകൾക്ക്
പരാജയപ്പെടുത്തി.

കൂരാച്ചുണ്ട് പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, 
ഫാ. ജോൺ കോനുക്കുന്നേൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ദാസ് കാനാട്ട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട 
യംഗ്സെറ്റ്‌ലേഴ്സ് കല്ലാനോടിന്റെ ജഴ്സി നമ്പർ 8 ജസീറിന് ഫാ. തോമസ് കളപ്പുരക്കൽ സമ്മാനം നൽകി. നാളത്തെ മത്സരത്തിൽ FC വയനാട്, ബ്ലാക്ക്സൺസ് തിരുവോടുമായി മാറ്റുരക്കും.

റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന വെറ്ററൻസ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ 4 ഗോളിന് MSR തലയാട്, MYC കക്കയത്തെ തോൽപ്പിച്ചു. ബിന്ദുമോൾ കളപ്പുരക്കൽ, ഫാ. ജിനോ ചുണ്ടയിൽ, സജി കാനാട്ട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ജനത കരിയാത്തുംപാറയും യംഗ്സെറ്റ്ലേഴ്സ് 
കല്ലാനോടും തമ്മിലാണ് നാളത്തെ മത്സരം.

Post a Comment

Previous Post Next Post