Trending

വിസ വാഗ്ദാനംചെയ്ത് തട്ടിപ്പ്: ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി



കൂരാച്ചുണ്ട് സ്വിറ്റ്സർലൻഡിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലിക്കായി വിസനൽകാമെന്ന് വാഗ്ദാനംനൽകി ഉദ്യോഗാർഥിക ളിൽനിന്ന് പണംകൈപ്പറ്റി തട്ടിപ്പ് നടത്തിയതിൽ ലക്ഷങ്ങൾ നഷ്ട പ്പെട്ടതായി കെ.ആർ. ഷാജി, സജി വെങ്കിട്ടയ്ക്കൽ, അബ്ദുൽ -റഹ്‌മാൻ എന്നിവർ വാർത്താസ മ്മേളനത്തിൽ ആരോപിച്ചു. ഏജന്റായി പ്രവർത്തിച്ചയാളു ടെ ബന്ധുവിൻ്റെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാർഥികൾ പണം അയച്ചതെന്നും രണ്ടുവർഷമാ യി വിസ നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെ ന്നും പരാതിക്കാർ ആരോപിച്ചു. പലരുടെയും പാസ്പോർട്ട് ഉൾപ്പെടെ തിരികെ ലഭിച്ചില്ലെ

ന്നും ആക്ഷേപമുണ്ട്. കൂരാച്ചു ണ്ട്, നരിനട, ചെമ്പനോട എന്നി വിടങ്ങളിലെ നാൽപ്പതിലധികം ആളുകളിൽനിന്നും 1.30 കോടി രൂപയോളം വിസനൽകാമെന്ന് പറഞ്ഞ് ഏജന്റ് കൈപ്പറ്റിയെന്നാണ് ആക്ഷേപം.

ജില്ലയുടെ മറ്റുഭാഗങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിട്ടു ണ്ട്. ഉദ്യോഗാർത്ഥികൾ ഒട്ടേറെ തവണ ഏജന്റിനോടും പണം കൈപ്പറ്റിയവരോടും പണത്തി ന് ആവശ്യപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചിട്ടില്ല. തട്ടിപ്പിനിര യായി പണം നഷ്ടപ്പെട്ടവർ നിയമ നടപടികൾ സ്വീകരിക്കാനും പ്ര ക്ഷോഭപരിപാടികൾ സംഘടിപ്പി ക്കാനും തീരുമാനിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post