കളത്തിനകത്ത് കളിക്കാരും പുറത്ത് കാണികളും ആടിത്തിമർത്തത്തോടെ ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ് രണ്ടാം ക്വാർട്ടർ ഫൈനൽ വേറെ ലെവൽ.
കോയിൻസ് കൂരാച്ചുണ്ടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് യംഗ്സെറ്റ്ലേഴ്സ് കല്ലാനോട് സെമിഫൈനലിൽ കടന്നു.
അത് ലറ്റിക്സ് ദേശീയ ചാമ്പ്യൻമാരായ തടത്തിൽ ജോർജ്- ഫിലോമിന ദമ്പതികൾ, ഫാ. ജോയി
എടാട്ടാംകുഴി, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ മാത്യു കടുകൻമാക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
കല്ലാനോടിനുവേണ്ടി ഇരട്ട ഗോൾ നേടിയ നവീൻദാസ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഹോളണ്ടിൽ നിന്നുള്ള
ഫാ. ജെറാർഡ് ബ്രഗ്ഗിങ്ക്, പ്രഫസർ കീസ് സ്‌കിപ്പർ
എന്നിവർ സമ്മാനം നൽകി. നാളെ നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ ബ്ലാക്ക് സൺസ് തിരുവോട്, MYC കക്കയവുമായി ഏറ്റുമുട്ടും