കോഴിക്കോട് സിറ്റിയിൽ മൊഫ്യൂസൽ ബസ്റ്റാൻ്റിന് സമീപം ഉള്ളതും അരയിടത്തുപാലം, KSRTC ബസ് സ്റ്റാൻ്റ്, സ്റ്റേഡിയം ഭാഗങ്ങളിൽ നിന്ന് വന്നു ചേരുന്നതുമായ രാജാജി ജംഗ്ഷൻ സിഗ്നലിൽ എല്ലാ സമയത്തും കടുത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ 2026 ജനുവരി 10 വൈകീട്ട് മൂന്ന് മണി മുതൽ സിഗ്നലിൻ്റെ പ്രോഗ്രാമിൽ ചെറിയ രീതിയിൽ മാറ്റം കൊണ്ട് വരുന്നു. ഇതിലൂടെ ജംഗ്ഷനിലെ തിരക്കിൽ സാരമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* നിലവിൽ 135 സെക്കൻ്റിൽ റൺ ചെയ്യുന്ന സിഗ്നൽ സംവിധാനം മാറ്റം വരുന്നതിലൂടെ യാത്രക്കാർക്ക് സിഗ്നലിൽ കാത്തു നിൽക്കുന്ന ദൈർഘ്യം കുറയുന്നതാണ്.
* തുടക്കത്തിൽ ചെറിയ പ്രായോഗിക പ്രയാസം ഉണ്ടാകുമെന്നതിനാൽ യാത്രക്കാർ സിഗ്നലിൽ സ്ഥാപിച്ച ബോർഡുകൾക്കനുസരിച്ചും, സിഗ്നൽ ലൈറ്റ് പ്രകാരം വാഹനം ഓടിച്ചും സഹകരിക്കേണ്ടതാണ്.
* അരയിടത്ത് പാലം ഭാഗത്ത് നിന്നും അശോകപുരം ഭാഗത്തേക്ക് പോകേണ്ടവർ റോഡിൻ്റെ വലത് ട്രാക്കിലൂടെ സിഗ്നലിൽ പ്രവേശിക്കണ്ടതാണ്.
* KSRTC ഭാഗത്ത് നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് പോകണ്ടേവർ വലത് വശം ട്രാക്കിലൂടെ സിഗ്നലിൽ എത്തിചേരേണ്ടതാണ്.
* സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞാൽ മാത്രമേ വലത് വശത്തേക്ക് തിരിഞ്ഞു പോകാൻ പാടുള്ളു.
Tags:
latest